ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

വാക്-ഇൻ-ഇന്റർവ്യൂ: ഫാം അസിസ്റ്റന്റ് (വെറ്റിനറി)

Thu, 26/05/2022 - 2:22pm -- RARS Pilicode
Announcement Issued by
Regional Agricultural Research Station, Pilicode
Notification Reference No
ബി1-1225/2020 തീയ്യതി: 25.05.2022
Date of Notification
Wednesday, May 25, 2022
Content

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ താഴെ പറയുന്ന താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഒരു വാക്-ഇൻ-ഇന്റർവ്യൂ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഏറ്റവും കൂടിയത് 59 ദിവസത്തേക്കോ അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന/സ്ഥിരനിയമനം ലഭിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കുന്നത് വരെയോ മാത്രമാണ് ഇത്തരത്തിൽ ജോലിയ്ക് നിയോഗിക്കപ്പെടുന്നവർക്ക് ജോലി ചെയ്യാനുള്ള അവസരം.

ഉദ്യോഗപ്പേര് : ഫാം അസിസ്റ്റന്റ് (വെറ്റിനറി)

വിദ്യാഭ്യാസ യോഗ്യത: 

  1. എസ്.എസ്.എൽ.സി പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  2. കേരള കാർഷിക സർവ്വകലാശാലയുടെ ലൈവ്‌സ്റ്റോക്ക് അസിസ്റ്റന്റ് പരിശീലനം പൂർത്തിയാക്കിയവർ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ

പ്രായപരിധി: 18  - 36 വയസ്  (ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷത്തിനും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തിനും ഇളവ്)

വിശദ വിവരങ്ങൾക്കായി 0467 2260632 എന്ന നമ്പറിൽ പ്രവൃത്തി സമയത്ത് ബന്ധപ്പെടുക.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 30.05.2022-ആം തീയ്യതി രാവിലെ 10 മണിക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ വെറ്റിനറി സയൻസിൽ ബിരുദമുള്ളവരെ പരിഗണിക്കുന്നതാണ്. ദിവസവേതനം പ്രതിദിനം 765/- രൂപ

Documents

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019