Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ICAR - KVK THRISSUR Technology Meet 2021 (സാങ്കേതിക വിദ്യാ സംഗമം 2021 മാർച്ച് 8 മുതൽ 10 വരെ )

Sat, 06/03/2021 - 6:25pm -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
ശനി, March 6, 2021
Content

Technology Meet 2021
(സാങ്കേതിക വിദ്യാ സംഗമം 2021 മാർച്ച് 8 മുതൽ 10 വരെ )

കൊറോണ മഹാമാരിയും കാലാവസ്ഥവ്യതിയാനവും തുടങ്ങി കാർഷിക മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കർഷകർക്ക് പുതിയ സാങ്കേതികവിദ്യകളും അറിവുകളും നൽകി പുതിയ കാർഷിക - സാമൂഹിക സാഹചര്യങ്ങളെ നേരിടാൻ സജ്ജമാക്കുക, കാർഷിക വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടുകൂടി സാങ്കേതികവിദ്യാ സംഗമം 2021 (ടെക്നോളജി മീറ്റ്) മാർച്ച് 8 മുതൽ 10 വരെ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. ആയതിന്റെ ഭാഗമായി കാർഷിക പ്രദർശനവും കാർഷിക സെമിനാറും നടത്തുന്നു. കാർഷിക സർവകലാശാലയുടെ വിവിധ സ്ഥാപനങ്ങളും സർക്കാർ ഇതര സ്ഥാപനങ്ങളും കാർഷിക പ്രദർശനത്തിൽ പങ്കാളികളാകുന്നു. പച്ചക്കറി വിത്തുകൾ, തൈകൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടന ദിവസമായ മാർച്ച് എട്ടിന് ( 08.03.2021) സംസ്ഥാന “കർഷക തിലകം” അവാർഡ് ജേതാവ് ശ്രീമതി സ്വപ്ന കല്ലിങ്കലിനെ ആദരിക്കുന്നു.
സാങ്കേതിക വിദ്യാ സംഗമത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം 2021 മാർച്ച് 8 ന് ബഹു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ. ചന്ദ്രബാബു, ATARI, ബാംഗ്ലൂർ ഡയറക്ടർ ഡോ. വെങ്കിട്ടസുബ്രഹ്മണ്യൻ എന്നിവർ സംയുക്തമായി നിർവഹിക്കുന്നു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019