Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഐ.സി.എ.ആര്‍ - തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം - ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഉദ്ഘാടനം – 25.05.2022

Wed, 25/05/2022 - 3:37pm -- KVK Thrissur

സമൂഹത്തെ കൃഷിമുറ്റത്തിറക്കാൻ മാതൃക തോട്ടവുമായി കൃഷിവിജ്ഞാന കേന്ദ്രം തൃശൂർ

കേരള കാർഷിക സർവകലാശാലയുടെ കൃഷി വിജ്ഞാന കേന്ദ്രം തൃശൂർ സമൂഹത്തെ കൃഷിയിലേക്കിറക്കാൻ ലക്ഷ്യം വച്ചുള്ള ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സ്‌ഥാപന തല ഉദ്ഘാടനം മെയ് 25ന് സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തി മാതൃക സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്ക് കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ ജയശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കുകയും കെ വി കെ മേധാവി ഡോ. സുമ നായർ സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്തും, ഗാനരചയിതാവുമായ ശ്രീ. സത്യൻ അന്തിക്കാട് ഞങ്ങളും കൃഷിയിലേക്ക് 2.5 acre മാതൃകത്തോട്ടം പച്ചക്കറി വിത്തുപാകി ഉദ്ഘാടനം ചെയ്യുകയും പച്ചക്കറിക്കൃഷി ആയാസരഹിതമാക്കാൻ കൃഷിവിജ്ഞാന കേന്ദ്രം പുറത്തിറക്കിയ ലഘുലേഖകളുടെ പ്രകാശനവും നിർവഹിച്ചു. വിഷലിപ്തമായ അന്യസംസ്ഥാന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും കലാരംഗത്തും ഉൾപ്പെടയുള്ള മലയാളികൾ ലഭ്യമായ കൃഷിയിടങ്ങൾ ഉപയോഗിച്ച് സ്വയം പര്യാപ്തത നേടാനായി പരിശ്രമിക്കണം എന്നും , സുരക്ഷിതമായ ഭക്ഷണത്തിനായി നാം ഓരോരുത്തരും കൃഷിയിലേക്കിറങ്ങണം എന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ കാർഷിക മേഖലയിൽ വലിയ ഒരു സാമൂഹിക മാറ്റത്തിന് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് കഴിയും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഞങ്ങളും കൃഷിയിലേക്കു പദ്ധതിയിൽ കെ വി കെ ജീവനക്കാരുടെ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം മാടക്കത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സണ്ണി ചെന്നിക്കര നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പ്രശാന്ത്, കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. എ ലത, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. സത്യവർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019