Published on Kerala Agricultural University (https://kau.in)

പൂമുഖം > ചിഹ്നം

സമൂഹത്തോട് കേരള കാർഷിക സർവ്വകലാശാലയ്ക്കുള്ള  ധാർമ്മികപ്രതിബദ്ധതയാണ് ഈ ചിഹ്നത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇത് ജീവജാലങ്ങളുടെ പരസ്പര്യത്തെയാണ്  പ്രതീകപ്പെടുത്തുന്നത്.

ഒരു ടെസ്റ്റ് ട്യൂബിൽ സൂക്ഷിച്ചിരിക്കുന്ന മണ്ണിൽ നിന്ന് ശാസ്ത്രവും സാങ്കേതികവിദ്യയുമാകുന്ന പോഷണം സ്വാംശീകരിച്ച് അങ്കുരണം ചെയ്യുന്ന മുകുളത്തിന്റെ 11 ഇലകളുള്ള ലംബാംശ രേഖാചിത്രത്തിൽനിന്നും മനുഷ്യന്റെ നിലനിൽപ്പിനായി സസ്യങ്ങളും മൃഗങ്ങളും ഉത്ഭവിച്ചുവരുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

ആപേക്ഷിക അളവുകൾ 

ഉയരം വീതി അനുപാതം - 2: 1
മുകുളം-വിത്ത്-മൃഗങ്ങളുടെ ആപേക്ഷിക ഉയരം - 4: 2: 1

മുകുളത്തിന്റെ ഇലകൾ

മധ്യ മുകുളം ഇരുവശത്തും അഞ്ച് ഇലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു

ഇടത്തുനിന്ന് വലത്തോട്ട് മൃഗങ്ങളുടെ ക്രമം

2: 3: 5 ആപേക്ഷിക ഉയരങ്ങളുള്ള പന്നി-ആട്-പശു