Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

അക്കാദമിക് കൗൺസിൽ

സർവ്വകലാശാലയുടെ വിദ്യാഭ്യാസ പരിപാടികളിലും പരീക്ഷകളിലും നിലവാരം പുലർത്തുന്നതിന്റെ ഉത്തരവാദിത്തമുള്ള സമിതിയാണ് അക്കാദമിക് കൗൺസിൽ.

അക്കാദമിക് കൗൺസിലിന്റെ ഘടന

34 അംഗങ്ങൾ ഉൾപ്പെട്ടതാണ് അക്കാദമിക് കൗൺസിൽ. 

അംഗങ്ങൾ

  • വൈസ് ചാൻസലർ (ചെയർമാൻ)
  • ഫാക്കൽറ്റി ഡീൻ
  • ഡയറക്ടർ ഓഫ് അക്കാദമിക് 
  • ഡയറക്ടർ ഓഫ് റിസർച്ച് 
  • ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ 
  • ഡയറക്ടർ ഓഫ് സ്റ്റുഡന്റസ് വെൽഫെയർ 
  • സർവ്വകലാശാല ലൈബ്രേറിയൻ 
  • ഡയറക്ടർ ഓഫ് അഗ്രികൾച്ചർ 
  • ഡയറക്ടർ ഓഫ് അനിമൽ ഹസ്ബൻഡറി 
  • കൃഷി, മൃഗസംരക്ഷണം, വനശാസ്ത്രം, മത്സ്യബന്ധനം, ക്ഷീരവികസനം, സഹകരണം, കമ്മ്യൂണിറ്റി വികസനം എന്നീ സേവനങ്ങളുമായി ബന്ധപ്പെട്ട ചാൻസലർ നാമനിർദ്ദേശം ചെയ്ത   അഞ്ച് അംഗങ്ങൾ.
  • കാർഷിക ഗവേഷണ കൗൺസിലിൽ നിന്നും അല്ലെങ്കിൽ അതിന്റെ സ്ഥാപനങ്ങളിൽ നിന്നോ, ഇന്ത്യയിലെ മറ്റ് സർവ്വകലാശാലകളിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരിൽ നിന്നോ ചാൻസലർ നാമനിർദ്ദേശം ചെയ്ത അഞ്ച് ശാസ്ത്രജ്ഞർ
  • ഫാക്കൽറ്റികളുടെ വകുപ്പ് മേധാവികളിൽ നിന്നും ചാക്രിക അടിസ്ഥാനത്തിൽ ചാൻസലർ നാമനിർദ്ദേശം ചെയ്ത ആറ് അംഗങ്ങൾ
  • സർവ്വകലാശാലയിലെ ഗവേഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരിൽ നിന്നും ചാൻസലർ നാമനിർദ്ദേശം ചെയ്ത  മൂന്ന് അംഗങ്ങൾ
  • ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്ന് രണ്ട് അംഗങ്ങൾ
  • സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം
  • ഓരോ ഫാക്കൽറ്റിയുടെയും അധ്യാപകർ (ഡീൻ ഒഴികെ) അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം.
  • രജിസ്ട്രാർ

കാർഷിക മേഖലയുടെ വിവിധ വശങ്ങൾക്കു മതിയായ പ്രാതിനിധ്യം നൽകുന്നതിനായി അക്കാദമിക് കൗൺസിൽ അംഗങ്ങള്‍ ചേര്‍ന്ന്‌ പത്തിൽ താഴെ അംഗങ്ങളെ നിർദിഷ്ട കാലയളവിലേക്ക് നിർദിഷ്ട രീതിയിൽ തിരഞ്ഞെടുക്കാവുന്നതാണ്.  

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019