Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

നിർവ്വാഹക സമിതി

സർവ്വകലാശാലയുടെ സർവ്വപ്രധാനമായ ഭരണനിർവ്വഹണന  അധികാരം നിർവ്വാഹക  സമിതിയ്ക്കാണ്. വൈസ് ചാൻസലർ ചെയർമാനായ പന്ത്രണ്ട് അംഗങ്ങളുള്ളതാണ് സമിതി.  പൊതു മേൽനോട്ടവും സർവ്വകലാശാലയിലെ സ്ഥാപനങ്ങളുടെ നിയന്ത്രണവും ഉൾപ്പെടെയുള്ള അധികാരങ്ങൾ നിർവ്വാഹക സമിതിയ്ക്കാണ്.

നിർവ്വാഹക  സമിതിയുടെ ഘടന     

നിർവ്വാഹക സമിതിയിൽ 12 അംഗങ്ങളുണ്ട്.   

ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട അംഗങ്ങൾ (3 )   

  • വൈസ് ചാൻസലർ (ചെയർമാൻ)
  • കാർഷിക ഉൽപാദന കമ്മീഷണർ
  • സെക്രട്ടറി, ധനകാര്യ വകുപ്പ്

മറ്റ് അംഗങ്ങൾ (9)    

  • ICAR- നെ പ്രതിനിധീകരിക്കുന്ന അംഗം 
  • ഡീൻ ഓഫ് ഫാക്കൽറ്റിയിൽ നിന്നും തിരഞ്ഞെടുത്ത ഒരംഗം 
  • പൊതുസഭയിലെ അധ്യാപകരിൽ നിന്നും തിരഞ്ഞെടുത്ത ഒരംഗം
  • പൊതുസഭയിലെ അഞ്ച് ഔദ്യോഗികേതര അംഗങ്ങൾ (ഒരു എസ്‌സി / എസ്ടി, ഒരു സ്ത്രീ)
  • കെ‌എ‌യു ആസ്ഥാനം സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം‌എൽ‌എ

ഉപസമിതികൾ

നിർവ്വാഹക  സമിതിക്ക് ആറ് ഉപസമിതികൾ ഉണ്ട്. അവയാണ്

  • ഫിനാൻസ് കമ്മിറ്റി/ ധനകാര്യ സമിതി
  • പ്ലാനിംഗ് ആൻഡ് ഡെവലൊപ്മെന്റ് കമ്മിറ്റി/ ആസൂത്രണ വികസന സമിതി
  • റിസർച്ച് റിവ്യൂ കമ്മിറ്റി/ ഗവേഷണ അവലോകന സമിതി
  • എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റി 
  • സ്റ്റുഡന്റസ് വെൽഫെയർ  കമ്മിറ്റി 
  • വർക്ക്സ്  കമ്മിറ്റി 

നിർവ്വാഹക സമിതിയുടെ അധികാരങ്ങൾ        

സർവ്വകലാശാലയിലെ സ്ഥാപനങ്ങളുടെ പൊതുമേൽനൊട്ടം, നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള കൃത്യനിർവ്വഹണ അധികാരങ്ങൾ നിർവ്വാഹക  സമിതിക്ക്  നൽകിയിട്ടുണ്ട്. ഇതിന് പുറമെ സമിതിയ്ക്കു താഴെപ്പറയുന്ന അധികാരങ്ങളുമുണ്ട്.         

  • ഓർഡിനൻസുകളുടെ നിർമാണവും  അതിൻറെ ഭേദഗതിയോ റദ്ദ് ചെയ്യുലൊ നടപ്പിലാക്കുക.
  • സർവ്വകലാശാല പരീക്ഷയിൽ ഏതെങ്കിലും വിദ്യാർത്ഥിയുടെ ഫലങ്ങൾ തടഞ്ഞുവയ്ക്കുകയോ  അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്യുക.
  • സർവ്വകലാശാലയ്ക്ക് വേണ്ടി എൻ‌ഡോവ്‌മെൻറുകൾ, ഒസ്യത്ത്, സംഭാവന, സ്ത്ഥവര ജഗമ വസ്തു കൈമാറ്റം എന്നിവ നടത്തുകയും, ഇങ്ങനെ സ്വീകരിക്കുന്നവയുടെ വിവരങ്ങൾ യഥാവിധി അടുത്ത ജനറൽ കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും വേണം
  • നിയമം, ചട്ടങ്ങൾ, ഓർഡിനൻസുകൾ എന്നിവ നിർദ്ദേശിക്കുന്ന മറ്റ് അധികാരങ്ങൾ പ്രയോഗിക്കുകയും, ചുമതലകൾ നിർവഹിക്കുകയും ചെയ്യുക. 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019