Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും

ലക്ഷ്യങ്ങൾ

വിള ഉൽപാദനം, സഹകരണം, വനശാസ്‌ത്രം, കാർഷിക എഞ്ചിനീയറിംഗ്, കമ്മ്യൂണിറ്റി സയൻസ്, തുടങ്ങിയ കാർഷിക - കാർഷികാനുബന്ധ മേഖലകളിലെ സുസ്ഥിര വികസനത്തിന് ആവശ്യമായ മാനവ വിഭവശേഷി, വൈഭവങ്ങൾ, സാങ്കേതികവിദ്യ എന്നിവ വിദ്യാഭ്യാസം, ഗവേഷണം, വിഞ്ജാനവ്യാപനം എന്നിവയുടെ സംയോജനത്തിലൂടെ ലഭ്യമാക്കുന്നതിന്  ലക്ഷ്യമിടുന്നു.

ഉദ്ദേശ്യങ്ങൾ

സർവ്വകലാശാല വിവിധ വിഞ്ജാന ശാഖകളുടെ സംയോജിത പഠനരീതികൾക്കും കേരളത്തിൻറ്റെ തനതായ കാർഷിക പ്രശ്നങ്ങളെ അതികരിച്ചുള്ള പ്രശ്‌നാധിഷ്‌ഠിത ഗവേഷണപദ്ധതികൾക്കും പ്രാമുഖ്യ൦ നൽകുന്നതിലൂടെ പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര പരിപാലനം, സുസ്ഥിര കാർഷിക ഉൽപാദനം, ഗ്രാമീണ ഉപജീവനത്തിന്റെ ആകമാനമായഅഭിവൃദ്ധി എന്നിവയ്ക്കായി നൂതന വിജ്ഞാനവ്യാപന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ബദ്ധ ശ്രദ്ധമാണ് 

ഉദ്ദേശ്യ-ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇനിപ്പറയുന്ന പരിപാടികൾ നടപ്പിലാക്കുന്നതിന് സർവ്വകലാശാല നിർദ്ദേശിക്കുന്നു:

  • കൃഷി, ഹോർട്ടികൾച്ചർ, സഹകരണം, വനശാസ്‌ത്രം, കാർഷിക എഞ്ചിനീയറിംഗ്, കമ്മ്യൂണിറ്റി സയൻസ്, മറ്റ് അനുബന്ധ വിഷയങ്ങൾ എന്നിവയിൽ മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നടപ്പിലാക്കുക.
  • നിലവിലുള്ള കാർഷിക-കാലാവസ്ഥാ വ്യവസ്ഥിതികൾക്കും, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്കും അനുയോജ്യമായ അടിസ്ഥാന, പ്രായോഗിക, അനുരൂപീകരണ ഗവേഷണങ്ങളിലൂടെ കാർഷിക സമൂഹം ഇന്നു നേരിടുന്നതും ഭാവിയിൽ നേരിടാവുന്നതുമായ  വെല്ലുവിളികളെ വിജയകരമായി അഭിമുഖീകരിക്കുന്നതി നാവശ്യമായ പരിപാലന/സാങ്കേതിക നിർദ്ദേശങ്ങൾ നൽകുക. 
  • കാർഷിക സംരംഭകത്വത്തിന്റെയും കാർഷിക ബിസിനസിന്റെയും സുസ്ഥിര വളർച്ചയെ സഹായിക്കുന്നതിന് ഉചിതമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക.
  • മെച്ചപ്പെട്ട ഗ്രാമീണ ഉപജീവനവും സുസ്ഥിരമായ കാർഷിക ഉൽ‌പാദനവും സാധ്യമാക്കുന്നതിനായി സ്ഥാപനങ്ങൾക്കും കർഷകർക്കും സാങ്കേതിക വിദ്യകൾ  കൈമാറുന്നതിനാവശ്യമായ നൂതന വിജ്ഞ്യാനവ്യാപന തന്ത്രങ്ങളും മറ്റ് ഫലപ്രദമായ സംവിധാനങ്ങളും രൂപപ്പെടുത്തുക.
  • സംസ്ഥാനത്തിന്റെ കാർഷിക-ആവാസവ്യവസ്ഥിതി  സംരക്ഷിക്കുന്നതിനായി  പരമ്പരാഗത അറിവും സാങ്കേതികവിദ്യകളും രേഖപ്പെടുത്തി സൂക്ഷിക്കുകയും ജൈവവൈവിധ്യത്തെ കണ്ടെത്തി സംരക്ഷിക്കുകയും ചെയ്യുക.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019