ദർശനം
സുസ്ഥിര കാർഷിക വികസനവും കാർഷിക സമൂഹത്തിന്റെ ഉപജീവന സുരക്ഷയും മുൻനിർത്തിയുള്ള കാർഷിക വിദ്യാഭ്യാസം , ഗവേഷണം വിജ്ഞ്യാന-വ്യാപനം എന്നിവയിലെ മികവ്
ദൗത്യം
- കൃഷി, വനപരിപാലനം എന്നിവയുൾപ്പെടെ ഭൂമിയും ജലവും അടിസ്ഥാനമാക്കിയുള്ള കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് ആവശ്യമായ മാനവ വിഭവശേഷിയും നൈപുണ്യവും സാങ്കേതികവിദ്യയും നൽകിക്കൊണ്ട് കാർഷിക മേഖലയെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയുടെ എഞ്ചിനാക്കി മാറ്റി മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ കേരള കാർഷിക സർവകലാശാല തയ്യാറാണ്.
- ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ വർഷം മുഴുവനും ലഭിക്കുന്ന സമൃദ്ധമായ മഴ, സൂര്യപ്രകാശം, ജൈവഉൽപാദനശേഷി, എന്നിവ പോലുള്ള പ്രകൃതിവിഭവങ്ങളും സാക്ഷരരായ സമൂഹവും ഒന്നിക്കുന്നതിൽ നിന്നും ഉത്ഭവിക്കുന്ന സ്വാഭാവിക ശക്തിയും നേട്ടങ്ങളും വളർത്തുകയും ഇവയെ പിന്തുണയ്ക്കുന്ന പൊതു നയങ്ങൾ, പരിപാടികൾ സാങ്കേതിക സേവനങ്ങൾ, നിക്ഷേപ പിന്തുണ ഉചിതമായ തന്ത്രങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു പാക്കേജിലൂടെ കേരളത്തിന്റെ കാർഷിക മേഖലയുടെ മത്സരാത്മകത വർദ്ധിപ്പിക്കുക
- കേരളത്തിന്റെ വൈവിധ്യമാർന്ന ജൈവവിഭവ അടിത്തറയും സാമൂഹിക മൂല്യങ്ങളും ഉയർത്തുന്ന സവിശേഷ സാഹചര്യങ്ങൾ മുൻനിർത്തി അവയെ ആശ്രയിക്കുന്ന കാർഷിക ജന വിഭാഗങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നത്തിന് വികസന ജൈവ ഭൗതിക അടിത്തറയുടെ ഉത്തമീകരണത്തിലൂടെ മാതൃകാപരമായ മാറ്റം വരുത്തുകയും ഉത്പാദനം പരമാവധി വർദ്ധിപ്പിച്ചു സുസ്ഥിരവരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക
- കേരള കാർഷിക സർവകലാശാല അതിന്റെ കാർഷികവികസന പ്രതിബദ്ധത പരിപാടികൾ പുന:ക്രമീകരിച്ചും പുന:സംഘടിപ്പിച്ചും നിറവേറ്റാൻ പരിശ്രമിക്കും. ബിരുദ തലത്തിലുള്ള വിദ്യാഭ്യാസത്തിൽ, സംരംഭകത്വത്തിലൂടെ പ്രൊഫഷണലിസം ശക്തിപ്പെടുത്തും; കൂടാതെ ബിരുദാനന്തര തലത്തിൽ, ബയോടെക്നോളജി, നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ്, എൻവയോൺമെന്റ്, ഐപിആർ, ബയോഡൈവേഴ്സിറ്റി, ഡബ്ല്യുടിഒ, ഗ്ലോബൽ ട്രേഡ് എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ സംയോജിപ്പിച്ച് വളർന്നുവരുന്ന ഈ മേഖലകളിൽ പരിശീലനം നൽകും.
- ഉൽപ്പനാടിസ്ഥിത ഗവേഷണ മുന്ഗണനകൾ പിന്തുടരുന്നതിൽ നിന്നും മാറി കാർഷിക വ്യവസ്ഥിതികളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിജ്ഞ്യാന വികസന സംവിധാനങ്ങളിലേക്ക് സർവകലാശാലാ ഗവേഷണം പുന:ക്രമീകരിക്കുന്നതും സംയോജിത കൃഷി രീതികളായ കാർഷിക-സിൽവി-പാസ്റ്ററൽ-അക്വാ കൾച്ചർ ഉൽപാദന മാതൃകകൾക്കും കന്നുകാലി വളർത്തലിനും ഉൽപ്പന്ന സംസ്ക്കരണത്തിനും മൂല്യവർദ്ധനവിനും ഊന്നൽ നൽകുന്നതാണ്.
- വിജ്ഞാന വ്യാപനത്തിലും സാങ്കേതികവിദ്യാ കൈമാറ്റത്തിലും കർഷക കൂട്ടായ്മകൾക്കും പ്രാദേശികാടിസ്ഥിത വികസന സമീപനങ്ങൾക്കും പ്രാധാന്യം നൽകും. ഉല്പന്നങ്ങൾക്കല്ലാതെ ഉല്പാദന സംവിധാനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സാങ്കേതിക വിദ്യകളുടെ വികസനത്തിനും സംരംഭകത്വ പരിശീലനങ്ങൾക്കും സഹായകമായ സേവനങ്ങളുടെ ഏക ജാലക സംവിധാനങ്ങൾ നടപ്പിലാക്കും.