Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാതൃകാ ഔഷധതോട്ടമൊരുക്കി നാട്ടുവൈദ്യ കൂട്ടായ്മ:

കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖല പ്രദേശിക ഗവേഷണ കേന്ദ്രം പിലിക്കോടിന്റെ (RARS Pilicode) അഭിമുഖ്യത്തിൽ മാതൃക ഔഷധ സസ്യ തോട്ടം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രമുഖ നാട്ടുവൈദ്യർമാരായ ശ്രീ കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ ), കാനായി നാരായണൻ വൈദ്യർ , ബാലകൃഷ്ണൻ വൈദ്യർ, പുഷ്പാംഗദൻ വൈദ്യർ, ശശിന്ദ്രൻ ഗുരുക്കൾ, ബാബു വൈദ്യർ, ഡോ. വി.വി ക്രിസ്റ്റോ ഗുരുക്കൾ, രാഹുൽ ഗുരുക്കൾ എന്നിവർ ചേർന്ന് ഔഷധ സസ്യങ്ങൾ നട്ടുകൊണ്ട് ഉദ്‌ഘാടനം നടത്തി.

പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം അസി.പ്രൊഫസർ ഡോ. മിരമഞ്ജുഷ എ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. ഡോ. വനജ .ടി അദ്ധ്യക്ഷത വഹിച്ചു. അസി. പ്രൊഫ.പി.കെ രതിഷ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജഗോപാൽ, ഫാം സൂപ്രണ്ട് പി.പി. മുരളിധരൻ തുടങ്ങിയവർ
ആശംസകൾ അറിയിച്ചു . അസി. പ്രൊഫ. രമ്യ രാജൻ . കെ നന്ദി പറഞ്ഞു.

വരും വർഷങ്ങളിൽ പൊതുജനങ്ങക്ക് കൂടുതൽ ഔഷധസസ്യങ്ങൾ പിലിക്കോട് പ്രദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് മാതൃക ഔഷധ സസ്യ തോട്ടത്തിന്റെ ലക്ഷ്യം എന്ന് ഡോ. വനജ പറഞ്ഞു. തോട്ടം ഒരുക്കിയതിന് ശേഷം നാട്ടുവൈദ്യൻമാരുടെയും കളരി ഗുരുക്കൻമാരുടെയും നാട്ടുവൈദ്യ പരിചയപ്പെടത്തലും നടന്നു

Institution: 
Regional Agricultural Research Station, Pilicode

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019