കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Meteorological Observatory) സർവ്വകലാശാലയുടെ പ്രൊ ചാൻസിലറും ബഹു: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രിയുമായ അഡ്വ: വി. എസ് സുനിൽകുമാർ ഉൽഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഭരണ സമിതി അംഗവും കേരള സർക്കാർ ചീഫ് വിപ്പുമായ അഡ്വ: കെ.രാജൻ എംൽഎ, സർവകലാശാല ഭരണ സമിതി അംഗങ്ങളായ ഡോ.ടി.പ്രദീപ് കുമാർ, ഡോ .എ.അനിൽകുമാർ, ഡോ. കെ.അരവിന്ദാക്ഷൻ, സർവ്വകലാശാല വൈസ് ചാൻസിലർ ഡോ : ആർ ചന്ദ്രബാബു, ഗവേഷണ വിഭാഗം മേധാവി ഡോ: പി. ഇന്ദിരാദേവി, വിജ്ഞാന വിഭാഗം മേധാവി ഡോ. ജിജു പി അലക്സ്, വിദ്യാർത്ഥി ക്ഷേമ ഡയറക്ടർ ഡോ.ടി.ഐ.മനോജ്, ACCER സ്പെഷ്യൽ ഓഫീസർ ഡോ: പി.ഒ. നമീർ,എന്നിവർ സന്നിഹിതരായിരുന്നു.