Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

സുസ്ഥിര കോൾ കൃഷി

Wed, 19/12/2018 - 2:23pm -- KVK Thrissur

സുസ്ഥിര കോൾ കൃഷി
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും അരിമ്പൂർ കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്രീയ വിള പരിപാലന മുറകൾ കര്ഷകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സുസ്ഥിര കോൾ കൃഷി എന്ന വിഷയത്തിൽ സെമിനാര് സംഘടിപ്പിച്ചു. 18.12.2018 നു അരിമ്പൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാര് ബഹു. മണലൂർ എം .എൽ .എ ശ്രീ. മുരളി പെരുനെല്ലി ഉത്ഘാടനം ചെയ്തു. അരിമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുജാത മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ . പ്രേമ സ്വാഗതമർപ്പിച്ചു സംസാരിച്ചു. തൃശ്ശൂരിന്റെ പരിസഥിതിക സുരക്ഷിതത്വം നിലനിർത്തി പോരുന്നതിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആകാം കുറക്കുന്നതിലും കോൾ പാടങ്ങളുടെ പങ്കു വളരെ വലുതാണ്. ഉയർന്ന ഉത്പാദന ചിലവാണ് കോൾ കർഷകരെ പിന്നോട്ടടിക്കുന്നതിനു പ്രധാന കാരണം . നെൽകൃഷി ആദായകരമായി നിലനിർത്തണമെങ്കിൽ ഉല്പാദന ക്ഷമത വർധിപ്പിക്കുകയും അതേ സമയം, ഉല്പാദന ചെലവ് കുറക്കുകയും വേണം. കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ . ജിജു പി .അലക്സ് , അരിമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ . എൻ .പി സതീശ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് കൃഷി ഓഫീസർ ശ്രീമതി . ലക്ഷ്മി കെ മോഹൻ നന്ദി അർപ്പിച്ചു . ഡോ . ബിന്ദു പി.എസ് , ഡോ. ഗിഗ്ഗിൻ ടി , ശ്രീമതി സുമ നായർ , ശ്രീ . അഖിൽ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസ്സുകൾ നയിച്ചു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019