Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Yellow/Blue

Status message

The page style have been saved as Yellow/Blue.

കുറിയ ഇനം കശുമാവിനവുമായി ഉത്തര മേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പിലിക്കോട്

നഗര, നഗര പ്രാന്ത പ്രദേശങ്ങളിലെ പുരയിട കൃഷിക്ക് അനുയോജ്യമായി കേരള കാർഷിക സർവ്വകലാശാല, ഉത്തര മേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയ കുറിയ കശുമാവിനമാണ് കെ.എ.യു നിഹാര.  ഉയരക്കുറവാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ ഇനമാണ് ഇത്.  1994 ൽ തളിപ്പറമ്പിനടുത്തുള്ള കുറുമാത്തൂരിലെ കർഷകന്റെ തോട്ടത്തിൽ നിന്നും കണ്ടെടുത്ത ഈ ഇനത്തെ 25 വർഷം നീണ്ടുനിന്ന പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് പുറത്തിറക്കുന്നത്.  ശരാശരി 2.5 – 3 മീറ്റർ വരെ ഉയരം വരുന്ന ഈ  ഇനത്തിന്റെ ഉത്പാദന ക്ഷമത 2 കിലോ/മരം ആണ്.  5 – 7 ഗ്രാം വരെ തൂക്കം വരുന്ന കശുവണ്ടി ഈ മരത്തിൽ നിന്നും ലഭിക്കുന്നു.  ഉയരം കൂടിയ ഇനങ്ങളെ അപേക്ഷിച്ച് തൂക്കവും വിളവും കുറവാണെങ്കിലും കുറിയ വിഭാഗത്തിൽ ഏറ്റവും വലിപ്പവും വിളവും ഇതിനാണ്.  അഖിലേന്ത്യാ ഏകോപിത കശുമാവ് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.  പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മുൻ മേധാവി ഡോ.ജയപ്രകാശ് നായ്ക്ക്, ഡോ.മീര മഞ്ജുഷ.എ.വി എന്നിവർ ഗവേഷണത്തിനു നേതൃത്വം നൽകി.

പുതിയ ഇനത്തിന്റെ ഗ്രാഫ്റ്റ് തൈകൾ ഉണ്ടാക്കി കർഷകർക്ക് ഭാവിയിൽ നൽകുന്നതിനുള്ള പ്രൊജനി തോട്ടത്തിൽ പുതിയ  ഇനത്തിന്റെ ഗ്രാഫ്റ്റ് തൈകൾ നട്ടുകൊണ്ടും മുൻനിര കശുമാവ്  കർഷകർക്ക് തൈകൾ വിതരണം ചെയ്തുകൊണ്ടും ഇനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട തൃക്കരിപ്പൂർ എം.എൽ.എ ശ്രീ.എം.രാജഗോപാലൻ നിർവ്വഹിച്ചു.

ബഹു M.L.A. ശ്രീ എം. രാജഗോപാലൻ പുതിയ കശുമാവിനം KAU - നിഹാര ഗവേഷണ കേന്ദ്രത്തിൽ നടുന്നു.
Institution: 
Regional Agricultural Research Station, Pilicode

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019