Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Yellow/Blue

Status message

The page style have been saved as Yellow/Blue.

"മലയാളം കമ്പ്യൂട്ടിങ്ങി"ൽ ദ്വിദിന പ്രായോഗിക പരിശീലനം-2021 ഡിസംബർ 28, 29

Thu, 30/12/2021 - 12:13pm -- CTI Mannuthy

മലയാളം ഔദ്യോഗിക ഭാഷയാക്കുന്നത് ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള കാർഷിക സർവകലാശാല ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിങ്ങിൽ, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും (സി ടി ഐ) സെൻട്രൽ ലൈബ്രറിയും സംയോജിതമായി, 2021 ഡിസംബർ 28, 29 തിയതികളിൽ  വെള്ളാനിക്കര സെൻട്രൽ ലൈബ്രറിയിൽ വെച്ച് നടത്തപ്പെട്ട ദ്വിദിന പ്രായോഗിക പരിശീലനം കാർഷിക  സർവകലാശാല രജിസ്ട്രാർ  ഡോ. സക്കീർ ഹുസൈൻ എ. ഉദ്ഘാടനം ചെയ്തു. 

മലയാളം കമ്പ്യൂട്ടിങ് പ്രാവീണ്യം മെച്ചപ്പെടുത്താനായി സർക്കാർ ജീവനക്കാർക്ക് പരിശീലനങ്ങൾ സംഘടിപ്പിക്കണമെന്ന ബഹു. കേരള ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം നടത്തിയ  ഈ പരിശീലനം കൈകാര്യം ചെയ്തത്  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് വിദഗ്ദനായ ശ്രീ. മുജീബ് റഹ്മാനാണ്.  സെൻട്രൽ ലൈബ്രറി ലൈബ്രേറിയൻ ശ്രീ. ശ്രീകുമാരൻ എസ്. അധ്യക്ഷനായ ഉദ്ഘാടനസമ്മേളനത്തിൽ സി ടി ഐ മേധാവി പ്രൊഫസർ (ഡോ.) ഹെലൻ എസ്. സ്വാഗതവും കോഴ്സ് ഡയറക്ടർ ഡോ. മൃദുല എൻ. നന്ദിയും രേഖപ്പെടുത്തി. അൻപതോളം ജീവനക്കാർ  ഈ പരിശീലനത്തിൽ പങ്കെടുത്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019