Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

ഭരണഭാഷ - മാതൃഭാഷ വാരാഘോഷം (2023 നവംബർ 1 മുതൽ 7 വരെ)

പടന്നക്കാട് കാർഷിക കോളേജിൽ ഭരണഭാഷ-മാതൃഭാഷ വാരാഘോഷത്തിന്‍റെ ഉദ്ഘാടനം നവംബർ1 കേരളപ്പിറവി ദിനത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് കവയത്രിയും ചലച്ചിത്രതാരവുമായ ശ്രീമതി.സി.പി.ശുഭ നിർവഹിച്ചു. മലയാള ഭാഷയുടെ പ്രസക്തി എന്ന വിഷയത്തിൽ ഉദ്ഘാടക സംസാരിച്ചു. കാർഷിക കോളേജ് ഡീൻ ഡോ.സജിതാ
റാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.കെ.എം.ശ്രീകുമാർ, ഡോ. മിനി.പി.കെ., ഡോ.വി.പി.അജിതകുമാരി, ശ്രീ.പി.കെ.ദീപേഷ്, ഡോ.എൻ.ഷംന, കുമാരി. മെബിൽ തോമസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഭരണഭാഷ മലയാളം, മാലിന്യമുക്ത കേരളം എന്നീ വിഷയങ്ങളിലെ പ്രതിജ്ഞ എടുത്തു. തുടർന്ന് നവംബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം 3.30ന് അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ ഫാം തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് മലയാളം കയ്യെഴുത്തു മത്സരം നടത്തി. അന്നുതന്നെ വിദ്യാർഥികൾക്കായുള്ള മലയാളം കേട്ടെഴുത്ത് മത്സരവും സംഘടിപ്പിച്ചു.
    നവംബർ 7 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് വാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനം നടത്തി. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് പ്രിൻസിപ്പാളും മലയാളം അധ്യാപകനുമായ ശ്രീ.മണികണ്ഠദാസ് ആണ് മുഖ്യപ്രഭാഷണം നടത്തിയത്. ഭാഷയുടെ വികാസത്തെ കുറിച്ചും മലയാളസാഹിത്യ ചരിത്രത്തിൽ കൃഷി അനുബന്ധ എഴുത്തുകളുടെ പ്രസക്തിയെക്കുറിച്ചും മലയാളഭാഷ അന്യവൽക്കരിക്കപ്പെടുന്നതിന്‍റെ ആശങ്കകളെകുറിച്ചും അദ്ദേഹം സംസാരിച്ചു.കോളേജ് ഡീൻ ഡോ.ടി.സജിതാ റാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ  മലയാളം കയ്യെഴുത്ത് കേട്ടെഴുത്ത് മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു. പ്രൊഫസറും ഹെഡ്ഡുമായ ഡോ.മിനി.പി.കെ. ചടങ്ങിൽ നന്ദി പറഞ്ഞു. ഈ വർഷത്തെ പടന്നക്കാട് കാർഷിക കോളേജിന്‍റെ ഭരണഭാഷ-മാതൃഭാഷ മലയാള വാരാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗം ആയിരുന്നു.

Institution: 
College of Agriculture, Padannakkad

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019