കോടശ്ശേരി കൃഷിഭവനില്‍ തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഡബ്ലിംഗ് ഫാര്‍മര്‍ ഇന്‍കം എന്ന ഐ. സി എ ആര് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഉഷ ശശിധരന് ഉത്ഘാടനം ചെയ്തു. ശാസ്ത്രീയ കൃഷി മുറകളിലൂടെയും സംസ്കരണത്തിലൂടെയും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ കോടശ്ശേരിക്കു പുറമേ പുത്തൂര്‍ , പഴയന്നൂര്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്തുകളില്‍ നിന്ന് കൃഷി ഭവന് വഴി തിരഞ്ഞെടുത്ത 30 കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ . രണ്ടു വര്‍ഷക്കാലമാണ് പദ്ധതിയുടെ കാലാവധി. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ സംഘം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കും. കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങളില്‍ അറിവ് വര്ദ്ധി പ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. നിരന്തരം പരിശീലനങ്ങളും കൃഷിയിട പഠന ക്ലാസ്സുകളും പ്രദര്‍ശനങ്ങളും കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നടത്തും. ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷമീന.എസ്., ശ്രീമതി. ആരതി ബാലകൃഷ്ണന്., ശ്രീ. അഖില്‍ ടി.തോമസ് , കൃഷി ഓഫീസര്‍ എന്‍.ഐ രോഷ്നി എന്നിവര്‍ സംസാരിച്ചു.
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019