Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: White/Black

മഹാത്മാ ഗാന്ധിയുടെ 150 -മത് ജന്മവാർഷികത്തോടനുബന്ധിച്ചു കേരളം കാർഷിക സർവകലാശാല ആസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവർത്തനം

Tue, 16/10/2018 - 3:33pm -- KVK Thrissur

മഹാത്മാ ഗാന്ധിയുടെ 150 -മത് ജന്മവാർഷികത്തോടനുബന്ധിച്ചു കേരളം കാർഷിക സർവകലാശാല ആസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവർത്തനം നടത്തി. അന്തർദേശീയ ഗ്രാമീണ വനിതാ ദിവസമായ ഒക്ടോബർ 15 നാണ് കേരള കാർഷിക സർവകലാശാല മഹാത്മാ ഗാന്ധിയുടെ 150 -മത് ജന്മ വാർഷികത്തിന് തുടക്കം കുറിച്ചത്. തീവ്ര ശു ചീരണ പ്രവർത്തനത്തിന്റെ ഉത്ഘാടനം ബഹു .കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു നിർവ്വഹിച്ചു. ഭാരതീയ കാർഷിക മേഖലയിൽ സ്ത്രീകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും ഗാന്ധിജിയുടെ ഉദാത്തമായ ശുചിത്വ കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും കുറിച്ച് സെമിനാറുകൾ , വർക്ക് ഷോപ്പുകളും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്ഘാടന സമ്മേളനത്തിന് കേരളം കാർഷിക സർവകലാശാല ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ ഡോ. എ. പ്രേമ സ്വാഗതവും, ഹോർട്ടികൾച്ചർ എൻ,എസ് .എസ് കോർഡിനേറ്റർ ഡോ. ബെറിൻ പത്രോസ് നന്ദിയും പറഞ്ഞു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019