Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ആദ്യം നട്ട തെങ്ങ് കുലച്ചു, കാണാൻ മുഖ്യമന്ത്രി എത്തി

ആദ്യം നട്ട തെങ്ങ് കുലച്ചു, കാണാൻ മുഖ്യമന്ത്രി എത്തി:

ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടറിയേറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്‌ഫലത്തോടെ നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കാണാനെത്തി. കാസർഗോഡ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച "കേരശ്രീ" ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ പതിനെട്ട് കുല തേങ്ങയുടെ നിറവോടെ നിൽക്കുന്നത്.

2016 സെപ്തംബർ എട്ടിനാണ്, പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ശതാബ്ദിയോടനുബന്ധിച്ച്,  മുഖ്യമന്ത്രി പിണറായി വിജയൻ തെങ്ങിൻ തൈ നട്ടത്. 

സെ​ക്ര​ട്ടേ​റി​യ​റ്റ് ഗാ​ർ​ഡ​ൻ സൂ​പ്പ​ർ​വൈ​സ​ർ സു​രേ​ഷ്‌​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ര​ങ്ങ​ളും കൃ​ഷി​യും പ​രിപാ​ലി​ക്കു​ന്ന​ത്. പരിപാലിക്കുന്നവരെ അഭിനന്ദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

Institution: 
Regional Agricultural Research Station, Pilicode

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019