Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

സുഗന്ധവിള കൃഷി പരിപാലനം : കാർഷിക സർവകലാശാലയുടെ പരിശീലന പരമ്പരക്ക് തുടക്കമായി

Thu, 21/07/2022 - 1:01pm -- CTI Mannuthy

സുഗന്ധ വിള കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം കർഷകരിലേക്കും പൊതുജനങ്ങളിലേക്കും പകരുക എന്ന ഉദ്ദേശ്യത്തോടെ കേരള കാർഷിക സർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന “സുഗന്ധവിള കൃഷി പരിപാലനം” എന്ന വിഷയത്തിലുള്ള സൗജന്യ ഓൺലൈൻ പരിശീലന പരമ്പരക്ക്  ജൂലൈ 13 മുതൽ തുടക്കമായി. പരിശീലനാർത്ഥികളെ സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും മേധാവിയുമായ ഡോ. എസ്. ഹെലൻ സ്വാഗതം ചെയ്തു. ആദ്യ ദിനം  കുരുമുളകിന്റെ നടീൽ, വളപ്രയോഗം, ജലസേചനം, കീട - രോഗ നിയന്ത്രണം, കുറ്റി കുരുമുളക് കൃഷി എന്നിവയെ കുറിച്ച് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ദിവ്യ കെ കെ ക്ലാസ്സെടുത്തു. നൂറോളം കർഷകർ പരിശീലനത്തിൽ പങ്കെടുത്ത് സംശയനിവാരണം നടത്തി.കോ-ഓർഡിനേറ്ററായ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. മൃദുല എൻ നന്ദി രേഖപ്പെടുത്തി.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019