ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

RARS Pilicode - “ജൈവ നെൽകൃഷി രീതികളിലും നെൽകൃഷിയിലെയന്ത്രവൽക്കരണത്തിനുമായുള്ള പരിശീലനത്തിന് നെല്ലിന്റെ പിറന്നാളായ കന്നി മാസത്തിലെ മകം നാളിൽ തുടക്കമായി"

ജൈവ നെൽകൃഷി രീതികളിലും നെൽകൃഷിയിലെ യന്ത്രവൽക്കരണത്തിനുമായുള്ള പരിശീലനത്തിന് നെല്ലിന്റെ പിറന്നാളായ കന്നി മാസത്തിലെ മകം നാളിൽ തുടക്കമായി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലയുടെ ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പടന്ന പഞ്ചായത്തിലെ നെൽ കർഷകർക്ക് ജൈവ നെൽകൃഷിയിലും യന്ത്രവൽക്കരണത്തിനും കൃഷി സമയത്ത് തന്നെ പാടത്ത് ചെന്ന് പരിശീലനം നൽകുന്നു. കൃഷി സമയമായ നാല്‌ മാസക്കാലയളവിൽ കൃഷിയുടെ വിവിധ ഘട്ടങ്ങളിലാണ്‌ പരിശീലനം. പടന്ന പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ തെരഞ്ഞെടുത്ത നെൽകർഷകർക്ക്, കൊളവയൽ പാടശേഖരത്തിലെ 5 ഏക്കറിൽ യന്ത്രവൽകൃത ജൈവ നെൽകൃഷി ചെയ്യിച്ചുക്കൊണ്ടാണ്‌ പരിശീലനം നടത്തുക. നിലമൊരുക്കൽ മുതൽ ആരംഭിക്കുന്ന പരിശീലനം കൊയ്ത്തു വരെ നീണ്ടു നില്ക്കും.

ജൈവ കൃഷിയുടെ വിജയത്തിനായ് അന്താരാഷ്ട്ര ജൈവകൃഷി സംഘടനയായ IFOAM വിഭാവന ചെയ്യുന്ന ജൈവ ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ജൈവ ഇനങ്ങൾ ഉപയോഗിക്കുക എന്നീ പ്രധാന തത്വങ്ങളാണ്‌ ഗവേഷണ കേന്ദ്രം അവലംബിക്കുക. ഇതിനായ് ഗവേഷണ കേന്ദ്രം വികസിപ്പിച്ച ജൈവ നെല്ലിനമായ ‘ഏഴോം- 2’ ഉപയോഗിക്കുകയും, ജൈവ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്കുകയും ചെയ്യുന്നു.

ജൈവകൃഷിയിലൂടെ സുരക്ഷിത ഭക്ഷണം, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ; യന്ത്ര വൽക്കരണത്തിലൂടെ തൊഴിലാളിക്ഷാമം പരിഹരിക്കൽ; നെൽവയൽ സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കൊണ്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി കാസറഗോഡ് കണ്ണൂർ ജില്ലകളിൽ ഗവേഷണ കേന്ദ്രം ഈ പദ്ധതി നടപ്പിലാക്കി വരുന്നു.

നാലു മാസം നീണ്ടുനിൽക്കുന്ന നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ രണ്ടു തരം പരിശീലന പരിപാടികൾ കർഷകന്റെ പാടത്ത് തന്നെ ചെന്നു നൽകികൊണ്ടാണ് ഗവേഷണ കേന്ദ്രം ഈ സംരംഭം നടപ്പിലാക്കുന്നത്. "ജൈവ നെൽകൃഷിയിൽ പ്രായോഗിക പരിശീലനം", "നെൽകൃഷി യന്ത്രവൽക്കരണം" എന്നിവയാണ് ഈ രണ്ട് പരിശീലന പരിപാടികൾ. പരിശീലനങ്ങൾ ഗവേഷണകേന്ദ്രത്തിൽ കേന്ദ്രീകരിക്കാതെ കർഷകൻറെ പാടത്ത് വെച്ച് വിള സമയം തന്നെ നല്കുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നവംബർ ആദ്യവാരം ആരംഭിക്കുന്ന ഈ പരിശീലന പരിപാടി എട്ടോളം ഘട്ടങ്ങളായി കൊയ്ത്ത് വരെയുള്ള വിവിധ സമയങ്ങളിൽ പൂർത്തീകരിക്കും.

കാർഷിക യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളി ക്ഷാമം പരിഹരിക്കൽ, തൊഴിൽ കാര്യക്ഷമത വർദ്ധിപ്പിക്കൽ, ആരോഗ്യ സുരക്ഷ എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള നെൽകൃഷി യന്ത്രവൽക്കരണ പരിശീലന പരിപാടിയിൽ വിവിധ ഘട്ടങ്ങളിലായി ബ്രഷ് കട്ടർ, പവർ ടില്ലർ, ട്രാക്ടർ, പായ്‌ ഞാറ്റടി, ഞാറ് നടീൽ യന്ത്രം, കളപറിക്കൽ യന്ത്രം എന്നിവയിൽ പരിശീലനം നൽകുന്നതാണ്.

ഒന്നാം ഘട്ട പരിശീലനത്തിൽ ജൈവകൃഷിയുടെ തത്വങ്ങൾ, ഘടകങ്ങൾ, വിവിധ സംവിധാനങ്ങൾ, നെൽകൃഷിയുടെയും വയലുകളുടെയും പ്രസക്തി എന്നിവയെക്കുറിച്ചും നെൽ കൃഷിയിലെ മണ്ണ് സംരക്ഷണ രീതികളും, മണ്ണിനെ ഉത്പാദനക്ഷമത ഉള്ളതാക്കി മറ്റുന്ന വിവിധ രീതികളെയും കുറിച്ചും കർഷകരിൽ അവബോധം ഉണ്ടാക്കുന്നു.

തുടർന്നുള്ള ഏഴ് ഘട്ടങ്ങളിൽ ജൈവ വള നിർമ്മാണ രീതികൾ, പോഷക ലായനികൾ  ഉണ്ടാക്കുന്ന വിധം, വിത്ത് മുളപ്പിക്കുന്ന രീതി, തെരഞ്ഞെടുത്ത വിത്ത് പരിചരണം, ഞാറ്റടി തയ്യാറാക്കുന്ന വിധം, ഞാറുനടൽ പരിശീലനം, കീടരോഗബാധ തിരിച്ചറിയൽ, മിത്ര കീടങ്ങളെ മനസ്സിലാക്കൽ, ജൈവരീതിയിൽ ഉള്ള സസ്യ സംരക്ഷണ മുറകൾ, ജൈവ സസ്യ സംരക്ഷണ മരുന്ന് കൂട്ടുകൾ തയ്യാറാക്കൽ, ശാസ്ത്രീയ വിത്ത് സംസ്കരണ രീതികൾ,  ആരോഗ്യകരമായ അരി ഉപയോഗ രീതികൾ എന്നിവയിൽ പരിശീലനം നല്കുന്നു.

നെല്ലിന്റെ ജന്മദിനമെന്ന് വിശേഷിപ്പിക്കുന്ന കന്നി മാസത്തിലെ മകം നാളിൽ ഗവേഷണ കേന്ദ്രം വികസിപ്പിച്ച് ജൈവ രീതിയിൽ ഉത്പാദിപ്പിച്ച ‘ഏഴോം-2’ന്റെ വിത്ത്, ഗവേഷണ കേന്ദ്രം മേധാവി പ്രൊ. ഡോ. വനജ ടി., പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഫൗസിയ പി.പി.ക്ക് കൈമാറിക്കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു.

Handing over over Organic Paddy Seeds to the Kolavayal Padasekharam by Dr.Vanaja T, ADR to Smt. Fousiya P C, President, Padanna Gramapanchayath
Institution: 
Regional Agricultural Research Station, Pilicode

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019