കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാഡമിയിലെ വിദ്യാർഥികൾക്ക് അംഗീകാരം
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാഡമിയിലെ വിദ്യാർഥികളായ അർച്ചന പി.ആർ, ഷാമിയ ഹസ്സൻ , അഞ്ജലി ജോർജ്ജ്, അഫ്സൽ അയൂബ് എന്നീ വിദ്യാർഥികക്ക് ദേശീയ / അന്തർദേശീയ അംഗീകാരം.
2019 ലോക റിസർച്ച് കൌൺസിൽ നൽകുന്ന 2019 ലെ " ഗവേഷണ രത്ന " അവാർഡിനാണ് അർച്ചന പി. ആർ അർഹയായത് . വ്യത്യസ്ത മേഖലയിൽ നിന്നുള്ള ഗവേഷകരുടെ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ വിലയിരുത്തിയ ശേഷമാണ് അവാർഡ് നിശ്ചയിച്ചത് .
'സൊസൈറ്റി ഫോർ കോസ്റ്റൽ അക്വാകൾച്ചർ ആൻഡ് ഫിഷറീസും' 'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചറും ' സംയുക്തമായി 2019 ജനുവരി 23 -25 ന് ചെന്നൈയിൽ വച്ച് നടത്തിയ ‘ലോക ഓരുജല മത്സ്യകൃഷി’ സമ്മേളനത്തിൽ പോസ്റ്റർ പ്രസന്റേഷൻ വിഭാഗത്തിലാണ് ഷാമിയ ഹസ്സൻ ഒന്നാം സ്ഥാനം നേടിയത് .
അഞ്ജലി ജോർജ്ജ്, അഫ്സൽ അയൂബ് എന്നീ വിദ്യാർത്ഥികൾ 2019 മെയ് 20 -22 തിയ്യതികളിൽ ഫ്രാൻസിൽ നടക്കുന്ന ലോക അഗ്രോഫോറെസ്ട്രി സമ്മേളനത്തിൽ പങ്കെടുത്തു പ്രബന്ധമവതരിപ്പിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ജലി ജോർജ് ഇപ്പോൾ പീച്ചി വനഗവേഷണ കേന്ദ്രത്തിലും അഫ്സൽ അയൂബ് വെറ്ററിനെററി സർവകലാശാലയിലെ പരിസ്ഥിതി കാലാവസ്ഥ പഠന കേന്ദ്രത്തിലും ഗവേഷണ വിദ്യാർത്ഥികളാണ്
വിദ്യാത്ഥികൾക്കു അഭനന്ദനങ്ങൾ!!!!