English
സെക്രട്ടേറിയേറ്റ് വളപ്പില്‍ അഞ്ചുവര്‍ഷം മുമ്പ് താന്‍ നട്ട തെങ്ങ് കുലച്ചത് കാണാന്‍ മുഖ്യമന്ത്രിയെത്തി. പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ശതാബ്ദിയോടനുബന്ധിച്ചാണ് കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ച "കേരശ്രീ" തെങ്ങു നട്ടത്. കേരശ്രീ ഇനത്തില്‍പ്പെട്ട തെങ്ങില്‍ ഇപ്പോള്‍ 18 കുല തേങ്ങയാണ് നിറഞ്ഞ് നില്‍ക്കുന്നത്.