Date of Notification:
Wednesday, July 10, 2024
കേരള കാർഷിക സർവ്വകലാശാല നടത്തിവരുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ്, ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രികൾച്ചർ എന്നീ ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ 2024 ജൂലായ് മാസം 21 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു. തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. എൻട്രൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ 12/07/2024 തിയ്യതിക്ക് ശേഷം www.admissions.kau.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.