കേരള കാർഷിക സർവ്വകലാശാലയുടെ പീലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന “കൂൺ കൃഷി പരിശീലനം കർഷകന്റെ ഫീൽഡിൽ” എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വി.പി.ജാനകി നിർവ്വഹിച്ചു.
കണ്ണൂർ കാസറഗോഡ് ജില്ലകളിലെ ആവശ്യപ്പെട്ട കർഷക ഗ്രൂപ്പുകൾക്ക് അവരുടെ ഫീൽഡിൽ, ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നേരിട്ട് ചെന്നാണ് വരും മാസങ്ങളിൽ പരിശീലനം നൽകുക. കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ സന്നദ്ധ സംഘടനകൽ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂൺകൃഷി എങ്ങനെ ചെയ്യാമെന്നും, കൂണിന്റെ പോഷക ഗുണങ്ങൾ വിവരിക്കുന്നതുമായിരിക്കും പരിശീലനത്തിന്റെ പ്രധാന ഭാഗങ്ങൾ
പീലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ശൈലജ.പി, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ജീവനക്കാരുടെ മക്കളായ അനുരാഗ്.കെ, വിസ്മയ.എം, നന്ദന.കെ എന്നിവരെ അനുമോദിച്ചു. പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിന്റെ മാനേജിംഗ് ട്രസ്റ്റി ശ്രീ.ജയ്‌മോഹൻ.കെ.എസ് മുഖ്യു പ്രഭാഷണം നടത്തി.