തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ " കർഷക ശാസ്ത്രജ്ഞ മുഖാമുഖവും സാങ്കേതിക ഉപദേശക യോഗവും 20.09.2021 നു രാവിലെ 10 .30 മുതൽ സംഘടിപ്പിക്കുന്നു. വാഴ കൃഷിയെ അടിസ്ഥാനമാക്കിയാണ് നടത്തപ്പെടുന്നത്. കർഷകർക്ക് വിദഗ്ധരുമായി നേരിട്ടു സംവദിക്കാൻ അവസരം ലഭിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Ranklist of candidates provisionally selected for the post of Library Assistant through Employment Exchange to KAU Central Library- interview held on 07.08.2021
ഐ.സി.എ.ആർ - കൃഷി വിജ്ഞാനം കേന്ദ്രം, തൃശ്ശൂർ - കൂൺ കൃഷിയിലെ വിജയഗാഥ -കൂൺ കർഷകർ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നു. 2021 ജൂലൈ 7 ബുധനാഴ്ച്ച രാവിലെ 10.30 മുതൽ 12.30 വരെ
തൃശ്ശൂർ,കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021 ജൂൺ 2 നു മൾട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ആഫ്രിക്കൻ ഒച്ചുകളുടെയും, ചൊറിയൻ പുഴുക്കളുടെയും, പുള്ളി പുൽച്ചാടിയുടെയും ആക്രമണത്തിനെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അവലംബിക്കുന്നതിനായാണ് ഈ ഓൺലൈൻ സംവാദം സംഘടിപ്പിച്ചത്. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞരായ ഡോ. ഹസീന ഭാസ്കർ., ഡോ. ഗവാസ് രാഗേഷ്., ഡോ. ബെറിൻ പത്രോസ്. ഡോ. ദീപ്തി കെ.ബി., ഡോ. ദീപ ജെയിംസ് തുടങ്ങിയവരും, പ്രശ്നങ്ങൾ നേരിടുന്ന ബ്ലോക്കുകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുകയുണ്ടായി.
ഐ .സി.എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രവും തൃശ്ശൂർ ആത്മയും ചേർന്ന് 2021 മെയ് 29 ശനിയാഴ്ച രാവിലെ 10. 30 മണി മുതൽ ഗൂഗിൾ മീറ്റ് വഴി Monthly Technology Advisory Meeting (MTA ) സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവ്വ കലാശാലയിലെ ശാസ്ത്രജ്ഞരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. Google Meet app ലിങ്ക് വഴി പരിപാടിയിൽ പങ്കെടുക്കാം. https://meet.google.com/whm-awme-cww
ഐ .സി.എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രവും തൃശ്ശൂർ ആത്മയും ചേർന്ന് 2021 മെയ് 22 ശനിയാഴ്ച രാവിലെ 10. 30 മണി മുതൽ ഗൂഗിൾ മീറ്റ് വഴി Monthly Technology Advisory Meeting (MTA ) സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവ്വ കലാശാലയിലെ ശാസ്ത്രജ്ഞരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ഡോ. ജിജു പി. അലക്സ്., വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ, കേരള കാർഷിക സർവ്വകലാശാല മുഖ്യാതിഥി ആയി പങ്കെടുക്കുന്നു .
ഐ.സി.എ .ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - കർഷകരുടെ സംശയ നിവാരണത്തിനായി ഓൺലൈൻ ഹെൽപ്പ് ഡെസ്ക്
ഐ.സി.എ.ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ കർഷകർക്കായി ഓൺലൈൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നു. വിള പരിപാലനം, രോഗ കീട നിയന്ത്രണം, മറ്റ് കൃഷി സംബന്ധമായ സംശയങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്. ഫോൺ നമ്പറുകൾ : 9961433467, 7736690468, 9496303221